Friday 21 September 2012

വന്‍കരകള്‍

വന്‍കരകള്‍
 ഭൂമിയുടെ ഉപരിതലത്തിന്റെ 1/3 ഭാഗം വരുന്ന കരഭാഗം 7 വന്‍കരകളായി വിഭജിക്കപ്പെട്ടിരിക്കുകയാണല്ലോ. ഇതില്‍ വടക്കെ അമേരിക്ക, തെക്കെ അമേരിക്ക, ആസ്ത്രലിയ, എന്നിവയെകുറിച്ച് നിങ്ങള്‍ ഒമ്പതാം ക്ലാസ്സില്‍ പഠിച്ചതാണല്ലോ. ഈ പാഠഭാഗത്തിലൂടെ  ഷ്യ,യൂറോപ്പ്, ആഫ്രിക്ക, അന്റാര്‍ട്ടിക്ക എന്നീ വന്‍കരകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
 പഠനലക്ഷ്യങ്ങള്‍
  • ഓരോ വന്‍കരക്കും തനതായ ഭൗതികസവിഷേഷതകള്‍ ഉണ്ട്.
  • കാലാവസ്ഥയെ നിരവധി ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്നു.
  • ഓരോ വന്‍കരകളുടെയും സ്ഥാനം, വലിപ്പം, ഭൂപ്രകൃതി,കാലാവസ്ഥ,നദികള്‍, വിഭവലഭ്യത,സസ്യജാലങ്ങള്‍, തുടങ്ങിയവ വിശകലനം ചെയ്ത് ഇവ ജനജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കുക.
  • വിവധവന്‍കരകളിലെ മനുഷ്യജീവിതത്തിലെ സമാനതകളും വൈവിധ്യങ്ങളും തിരിച്ചറിയുക
 ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് പരമാവധി ഐ.സി.ടി സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ഉപയോഗിച്ച് പഠിക്കുന്നതിനുള്ള ശ്രമമാണ് ഇത്.

 

ഏഷ്യ

ഏഷ്യ
               ഭൂമിയുടെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ 8.6ശതമാനം വരുന്ന ഈ ഭൂഖണ്ഡം വലിപ്പം കൊണ്ടും ജനസംഖ്യയിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. ഇത് മൊത്തം കരഭാഗത്തിന്റെ ഏകദേശം മൂന്നിലൊന്നു ഭാഗം ഉള്‍ക്കൊള്ളുന്നു.ലോകജനസംഖ്യയുടെ 60% ജനങ്ങളും അധിവസിക്കുന്നത്  ഈ ഭൂഖണ്ഡത്തിലാണ്.
വിസ്തീര്‍ണ്ണം -      44,579,000 ച.കിമീ
ജനസംഖ്യ     3,879,000,000 (ജനസംഖ്യ
(ജുലൈ 1 2002 അനുസരിച്ചുള്ള കണക്ക്)
ജനസാന്ദ്രത     89/കിമീ2 (226/ച മൈ)
രാജ്യങ്ങള്‍     47
ഏഷ്യയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

അതിരുകള്‍ :
വടക്ക് : ആര്‍ട്ടിക് സമുദ്രം
തെക്ക്  : ഇന്ത്യന്‍ മഹാസമുദ്രം
കിഴക്ക് :പസഫിക് സമുദ്രം
പടിഞ്ഞാറ് :യൂറാല്‍ പര്‍വ്വതം,കാസ്പിയന്‍ കടല്‍
Marble വിദ്യാഭ്യാസ സോഫ്ട് വെയര്‍ ഉപയോഗിച്ച് ഏഷ്യ വന്‍കരയുടെ സ്ഥാനം, ചുറ്റുമുള്ള സമുദ്രങ്ങള്‍ എന്നിവ പരിചയപ്പെടുക
സഹായത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക
Kgeography വിദ്യാഭ്യാസ സോഫ്ട് വെയര്‍ ഉപയോഗിച്ച്   ഏഷ്യ വന്‍കരയിലെ രാജ്യങ്ങള്‍ അവയുടെ തലസ്ഥാനങ്ങള്‍ എന്നിവ പട്ടികപ്പെടുത്തുക.
സഹായത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഏഷ്യ വന്‍കരയുടെ സ്ഥാനം, അതിരുകള്‍ ,സവിശേഷതകള്‍ എന്നിവ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു പ്രസന്റേഷന്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ.


ഭൂപ്രകൃതി - കാലാവസ്ഥ

ഭൂപ്രകൃതി - കാലാവസ്ഥ
ഭൂപ്രകൃതി അനുസരിച്ച് ഏഷ്യയെ 5 വിഭാഗങ്ങളാക്കി തിരിക്കാം


  1. വടക്കന്‍ താഴ്നില പ്രദേശങ്ങള്‍
  2. മധ്യപര്‍വ്വത ശ്രേണികള്‍
  3. തെക്കന്‍ പ്രാചീന പീഠഭൂമികള്‍
  4. വലിയ നദീതടങ്ങള്‍
  5. ദ്വീപു സമൂഹങ്ങള്‍
       
ഏഷ്യ ഭൂപ്രകൃതി കാലാവസ്ഥ 

Interactive map ന്റെ സഹായത്തോട ഭൂപ്രകൃതി  വിഭാഗങ്ങള്‍ തിരിച്ചറിയുന്നു.
Interactive ഭൂപടത്തിന് ഇവിടെ ക്ലിക്ക്  ചെയ്യുക (കടപ്പാട്:www. resources.itschool.gov.in )
സഹായത്തിന് ക്ലിക്ക് ചെയ്യുക

ഭൂപ്രകൃതി  വിഭാഗങ്ങള്‍  പ്രസന്റേഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
marble software ന്റെ സഹായത്തോടെ ഏഷ്യയിലെ പ്രധാന നദികള്‍ അവ കടന്നുപോകുന്ന രാജ്യങ്ങള്‍ കണ്ടത്തുക
ഏഷ്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ താഴെ പറയുന്ന ഘടകങ്ങളാണ്.

  1. ഭൂഖണ്ഡത്തിന്റെ സ്ഥാനം
  2. വിസ്തൃതി
  3. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം
  4. സമുദ്രസാമീപ്യം
  5. പര്‍വ്വതങ്ങളുടെ സ്ഥാനം
  6. മണ്‍സൂണിന്റെ ഗതി
ഏഷ്യയെ താഴെ പറയുന്ന വിഭാഗങ്ങളായി തിരിച്ചറിയുന്നു.

  1. ഭൂമധ്യരേഖാ കാലാവസ്ഥ
  2. മണ്‍സൂണ്‍ കാലാവസ്ഥ
  3. മരുഭൂകാലാവസ്ഥ
  4. മിതശീതോഷ്ണ പുല്‍പ്രദേശങ്ങള്‍
  5. മിതശീതകാലാവസ്ഥ
  6. തുന്ദ്രമാതൃകയിലുള്ള കാലാവസ്ഥ
  7. മെഡിറ്ററേനിയന്‍ കാലാവസ്ഥ
ഏഷ്യയുടെ കാലാവസ്ഥ പ്രസന്റേഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ . പ്രസന്റേഷന്‍ കാണുന്നതോടൊപ്പം താഴെ കൊടുത്ത പട്ടിക പൂര്‍ത്തീകരിക്കൂ

ഏഷ്യയുടെ കാലാവസ്ഥ പട്ടിക പൂര്‍ത്തികരിക്കൂ.

കാലാവസ്ഥാ മേഖല

സവിശേഷതകള്‍
അനുഭവപ്പെടുന്ന പ്രദേശങ്ങള്‍
സസ്യജാലങ്ങള്‍
ഭൂമധ്യരേഖാ കാലാവസ്ഥ






    മണ്‍സൂണ്‍ കാലാവസ്ഥ






    മരുഭൂകാലാവസ്ഥ






    മിതശീതോഷ്ണ പുല്‍പ്രദേശങ്ങള്‍






    മിതശീതകാലാവസ്ഥ






    തുന്ദ്രമാതൃകയിലുള്ള കാലാവസ്ഥ






    മെഡിറ്ററേനിയന്‍ കാലാവസ്ഥ







 
കൃഷി
പ്രധാനതൊഴില്‍ :കൃഷി
പ്രധാനകൃഷികള്‍ : നെല്ല്, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പരുത്തി, ചണം, റബ്ബര്‍, തേയില കാപ്പി തുടങ്ങി വൈവിധ്യമാര്‍ന്ന കൃഷികള്‍ വിവിധ പ്രദേശങ്ങളില്‍
ഏറ്റവും കൂടുതല്‍ നെല്ലുല്‍പാദിപ്പിക്കുന്ന താജ്യം : ചൈന
ധാതുവിഭവങ്ങള്‍
അഭ്രം ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം (90%)
മറ്റു ധാതുക്കള്‍: മോണോസൈറ്റ്,വെളുത്തീയം(ടിന്‍), ടങ്സ്റ്റണ്‍,ഇരുമ്പയിര്, ബോക്സൈറ്റ്, മാംഗീസ്, സ്വര്‍ണ്ണം, വെള്ളി, കല്‍ക്കരി, പെട്രോളിയം
ജനസംഖ്യാ വിതരണം

   
വൈവിധ്യങ്ങളുടെ ഭൂഖണ്ഡമാണ് ഏഷ്യ. സാധൂകരിക്കുക?



യൂറോപ്പ്

യൂറോപ്പ്
പൂര്‍ണ്ണമായും ഉത്തരാര്‍ധഗോളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വന്‍കര വിസ്തീര്‍ണ്ണത്തില്‍ അഞ്ചാം സ്ഥാനത്തും ജനസംഖ്യയില്‍ മൂന്നാം  സ്ഥാനത്തും നില്‍ക്കുന്നു. ലോകജനസംഖ്യയുടെ 11% ജനങ്ങള്‍ അധിവസിക്കുന്നത്  ഈ ഭൂഖണ്ഡത്തിലാണ്. ഗ്രീക്ക് പുരാണകഥയിലെ ഫൊണിക്സ് രാജകുമാരന്റെ' മകളുടെ പേരായ 'യുറോപ' എന്ന് പേരില്‍ നിന്നാണ് യൂറോപ്പ് എന്ന പേര്‍ ലഭിച്ചത്
വിസ്തീര്‍ണ്ണം     10,180,000 km2
ജനസംഖ്യ     731,000,000o[›](ജനസംഖ്യ (ജുലൈ 1 2002 അനുസരിച്ചുള്ള കണക്ക്)
ജനസാന്ദ്രത     70/km2
രാജ്യങ്ങള്‍     50

സ്ഥാനം
അക്ഷാംശം  340 51' 
വടക്ക് മുതല്‍ 810 47' വടക്ക് വരെ
രേഖാംശം
240 33' പടിഞ്ഞാറ് മുതല്‍ 690 03' കിഴക്ക് വരെ


അതിരുകള്‍ :
വടക്ക് : ആര്‍ട്ടിക് സമുദ്രം
തെക്ക്  : സൂയസ് കനാല്‍
കിഴക്ക് :യൂറാല്‍ പര്‍വ്വതം,കാസ്പിയന്‍ കടല്‍
പടിഞ്ഞാറ് :അത് ലാന്റിക് സമുദ്രം
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സവിശേഷതകള്‍

  • വലിയ തോതിലുള്ള  വാണിജ്യം
  • ഉയര്‍ന്ന ജനസാന്ദ്രത
  • ഉഷ്ണമരുഭൂമികളുടെ അഭാവം

Marble വിദ്യാഭ്യാസ സോഫ്ട് വെയര്‍ ഉപയോഗിച്ച് ഏഷ്യ വന്‍കരയുടെ സ്ഥാനം, ചുറ്റുമുള്ള സമുദ്രങ്ങള്‍ എന്നിവ പരിചയപ്പെടുക


Kgeography വിദ്യാഭ്യാസ സോഫ്ട് വെയര്‍ ഉപയോഗിച്ച്   ഏഷ്യ വന്‍കരയിലെ രാജ്യങ്ങള്‍ അവയുടെ തലസ്ഥാനങ്ങള്‍ എന്നിവ പട്ടികപ്പെടുത്തുക.


  യൂറോപ്പ് വന്‍കരയുടെ സ്ഥാനം, അതിരുകള്‍ ,സവിശേഷതകള്‍ എന്നിവ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു പ്രസന്റേഷന്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ.

യൂറോപ്പ് - ഭൂപ്രകൃതി

ഭൂപ്രകൃതി - കാലാവസ്ഥ
ഭൂപ്രകൃതി അനുസരിച്ച് യൂറോപ്പിനെ 4 വിഭാഗങ്ങളാക്കി തിരിക്കാം

  1. വടക്കുപടിഞ്ഞാറന്‍ പര്‍വ്വത മേഖല
  2. ഉത്തരയൂറോപ്യന്‍ സമതലങ്ങള്‍
  3. മധ്യ ഉന്നത തടങ്ങള്‍
  4. ആല്‍പ്പൈന്‍ സിസ്റ്റം
      Interactive map ന്റെ സഹായത്തോട ഭൂപ്രകൃതി  വിഭാഗങ്ങള്‍ തിരിച്ചറിയുന്നു.
Interactive ഭൂപടത്തിന് ഇവിടെ ക്ലിക്ക്  ചെയ്യുക (കടപ്പാട്:www. resources.itschool.gov.in )
                                  യൂറോപ്പ് - ഭൂപ്രകൃതി

ഭൂപ്രകൃതി  വിഭാഗങ്ങള്‍  പ്രസന്റേഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യൂറോപ്പ് - കാലാവസ്ഥ

കാലാവസ്ഥ
യൂറോപ്പിലെ  കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ താഴെ പറയുന്ന ഘടകങ്ങളാണ്.
  1. ഭൂപ്രകൃതി
  2. ആഗോളവാതങ്ങള്‍
  3. സമുദ്രജലപ്രവാഹങ്ങള്‍
  4. സമുദ്രസാമീപ്യം
യൂറോപ്പിനെ താഴെ പറയുന്ന വിഭാഗങ്ങളായി തിരിച്ചറിയുന്നു.
പടിഞ്ഞാറന്‍ യൂറോപ്യന്‍ കാലാവസ്ഥ
  1. വന്‍കര കാലാവസ്ഥ
  2. മെഡിറ്ററേനിയന്‍ കാലാവസ്ഥ
  3. ടൈഗ
  4. തുന്ദ്ര
  5. യൂറോപ്പിന്റെ കാലാവസ്ഥ പ്രസന്റേഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യൂറോപ്പിന്റെ  കാലാവസ്ഥ പട്ടിക പൂര്‍ത്തികരിക്കൂ.
കാലാവസ്ഥാ മേഖല
സവിശേഷതകള്‍
അനുഭവപ്പെടുന്ന പ്രദേശങ്ങള്‍
സസ്യജാലങ്ങള്‍
  1. പടിഞ്ഞാറന്‍ യൂറോപ്യന്‍ കാലാവസ്ഥ






    വന്‍കര കാലാവസ്ഥ






    മെഡിറ്ററേനിയന്‍ കാലാവസ്ഥ






    ടൈഗ






    തുന്ദ്ര







യൂറോപ്പിന്റെ കാലാവസ്ഥ വീഡിയോ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൃഷി

പ്രധാനതൊഴില്‍ :വ്യവസായം,കൃഷി,മത്സ്യബന്ധനം
പ്രധാനകൃഷികള്‍ : വൈവിധ്യമാര്‍ന്ന ഭക്ഷ്യവിളകള്‍,പഴവര്‍ഗങ്ങള്‍, പുഷ്പങ്ങള്‍,ബാര്‍ലി, ഓട്സ് ,കരിമ്പ് എന്നിവ വിവിധ പ്രദേശങ്ങളില്‍
മത്സ്യബന്ധനം
മത്സ്യബന്ധനത്തിന് അനുകൂലമായ ധാരാളം ഘടകങ്ങള്‍ ഇവിടെ ഉണ്ട്

  •  ധാരാളം ഉള്‍ക്കടലുകള്‍
  • സമുദ്രജലപ്രവാഹങ്ങളുടെ കൂടിച്ചേരല്‍,
  • പ്ലവകങ്ങളുടെ സാന്നിധ്യം
ധാതുവിഭവങ്ങള്‍
ധാതുവിഭവങ്ങളുടെ വിപുലമായ ഒരു ശേഖരമുണ്ട്

മറ്റു ധാതുക്കള്‍ഇരുമ്പയിര്, സിങ്ക്,കറുത്തീയം,ബോക്സൈറ്റ്, വെള്ളി, കല്‍ക്കരി, പെട്രോളിയം,പ്രകൃതിവാതകം,ജലവൈദ്യുതി,ആണവവൈദ്യുതി
വ്യവസായങ്ങള്‍
പ്രധാനവ്യവസായങ്ങള്‍ : ഇരുമ്പുരുക്ക്, കമ്പിളി,ഓട്ടോമോബൈല്‍,കപ്പല്‍ നിര്‍മ്മാണം,പേപ്പര്‍ നിര്‍മ്മാമണം,
ലോകത്തിലെ പ്രധാന
ഇരുമ്പുരുക്ക്വ്യവസായകേന്ദ്രം(അഞ്ചാം സ്ഥാനം) - റൂഹര്‍ ബേസിന്‍ (ജര്‍മനി)
ജനസംഖ്യാ വിതരണം
ലോകജനസംഖ്യയില്‍ മൂന്നാം സ്ഥാനം

ജനസാന്ദ്രത കൂടിയ സ്ഥലങ്ങള്‍: റൈന്‍ താഴ്വര, നെതര്‍ലാന്റ്, ബെല്‍ജിയം, ബ്രിട്ടന്‍
ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങള്‍: നോര്‍വേ, സ്വീഡന്‍
കൃഷി,വ്യവസായം,ധാതുവിഭങ്ങള്‍,ജനസംഖ്യ പ്രസന്റേഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആഫ്രിക്ക


ആഫ്രിക്ക
ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡങ്ങളിലൊന്നാണ് ‌ആഫ്രിക്ക. രണ്ട് അര്‍ധഗോളങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു.ഭൂമധ്യരേഖ ഈ ഭൂഖണ്ഡത്തെ 2 തുല്യ ഭാഗങ്ങളായി വിഭജിക്കുന്നു. വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് ഈവന്‍‌കര
.ഭൗമോപരിതലത്തിന്റെ 6% അതായത് ആകെ കരയുടെ വിസ്തീര്‍ണ്ണത്തിന്റെ 20.4% വ്യാപിച്ചുകിടക്കുന്നു. ആഫ്രിക്ക കൂടുതല്‍ ഭാഗങ്ങളെകുറിച്ചും അജ്ഞാതമായിരുന്നതിനാല്‍ ഇരുണ്ടഭൂഖണ്ഡം എന്നറിയപ്പെട്ടിരുന്നു.ഭൗമ ജനസംഖ്യയിലെ 14.72 ശതമാനത്തോളം വരുന്നു.
വിസ്തീര്‍ണ്ണം : 30335000 ച കി.മി
ജനസംഖ്യ     100 കോടി (2009)
ജനസാന്ദ്രത     30.51 km2
രാജ്യങ്ങള്‍     54

സ്ഥാനം
അക്ഷാംശം  340 52'  തെക്ക്  മുതല്‍
370 31' വടക്ക് വരെ
രേഖാംശം
250 21' പടിഞ്ഞാറ് മുതല്‍ 510 24' കിഴക്ക് വരെ
 

അതിരുകള്‍
വടക്ക് :മദ്ധ്യതരണ്യാഴി
വടക്ക് കിഴക്ക് :സൂയസ് കനാല്‍ , ചെങ്കടല്‍ ,
തെക്ക്-കിഴക്ക് :ഇന്ത്യന്‍ മഹാസമുദ്രം
പടിഞ്ഞാറ് :അറ്റ്ലാന്റിക് സമുദ്രം
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Marble വിദ്യാഭ്യാസ സോഫ്ട് വെയര്‍ ഉപയോഗിച്ച് ഏഷ്യ വന്‍കരയുടെ സ്ഥാനം, ചുറ്റുമുള്ള സമുദ്രങ്ങള്‍ എന്നിവ പരിചയപ്പെടുക
Kgeography വിദ്യാഭ്യാസ സോഫ്ട് വെയര്‍ ഉപയോഗിച്ച്   ഏഷ്യ വന്‍കരയിലെ രാജ്യങ്ങള്‍ അവയുടെ തലസ്ഥാനങ്ങള്‍ എന്നിവ പട്ടികപ്പെടുത്തുക.

  ആഫ്രിക്ക വന്‍കരയുടെ സ്ഥാനം, അതിരുകള്‍ ,സവിശേഷതകള്‍ എന്നിവ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു പ്രസന്റേഷന്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ. 

ആഫ്രിക്ക - ഭൂപ്രകൃതി

ഭൂപ്രകൃതി
ആഫ്രിക്കയുടെ ഭൂപ്രകൃതി താഴെ കൊടുത്ത പ്രകാരം തരം തിരിച്ചിരിക്കുന്നു.

  • പര്‍വ്വതങ്ങള്‍
  • പീഠഭൂമികള്‍
  • മരൂഭൂമികള്‍
  • ഭ്രംശതാഴ്വരകള്‍


Interactive map ന്റെ സഹായത്തോട ആഫ്രിക്കയുടെ ഭൂപ്രകൃതി  വിഭാഗങ്ങള്‍ തിരിച്ചറിയുന്നു.
Interactive ഭൂപടത്തിന് ഇവിടെ ക്ലിക്ക്  ചെയ്യുക (കടപ്പാട്:www. resources.itschool.gov.in )
ആഫ്രിക്കയുടെ ഭൂപ്രകൃതി  വിഭാഗങ്ങള്‍  പ്രസന്റേഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആഫ്രിക്കയുടെ ഭൂപ്രകൃതി  വിഭാഗങ്ങള്‍  വീഡിയോ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

marble software ന്റെ സഹായത്തോടെ
ആഫ്രിക്കയിലെ പ്രധാന നദികള്‍ അവ കടന്നുപോകുന്ന രാജ്യങ്ങള്‍ കണ്ടെത്തുക
ആഫ്രിക്കയുടെ  കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ താഴെ പറയുന്ന ഘടകങ്ങളാണ്.

ആഫ്രിക്ക - കാലാവസ്ഥ

കാലാവസ്ഥ
ആഫ്രിക്കയുടെ  കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ താഴെ പറയുന്ന ഘടകങ്ങളാണ്.
  1. ഭൂപ്രകൃതി
  2. അക്ഷാംശം

ആഫ്രിക്കയെ താഴെ പറയുന്ന വിഭാഗങ്ങളായി തിരിച്ചറിയുന്നു.
  1. ഭൂമധ്യരേഖാ കാലാവസ്ഥ
  2. മരുഭൂമി കാലാവസ്ഥ
  3. സാവന്നാ കാലാവസ്ഥ
  4. മെഡിറ്ററേനിയന്‍ കാലാവസ്ഥ
  5. മധ്യ അക്ഷാംശീയ സമശീതോഷ്ണ പുല്‍പ്രദേശ കാലാവസ്ഥ
  6. പര്‍വ്വത കാലാവസ്ഥ
  7. ചൈന ടൈപ്പ് കാലാവസ്ഥ
    ആഫ്രിക്കയുടെ കാലാവസ്ഥ പ്രസന്റേഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കാലാവസ്ഥാ മേഖല
സവിശേഷതകള്‍
അനുഭവപ്പെടുന്ന പ്രദേശങ്ങള്‍
സസ്യജാലങ്ങള്‍
   ഭൂമധ്യരേഖാ കാലാവസ്ഥ




മരുബൂമി കാലാവസ്ഥ


 സാവന്നാ കാലാവസ്ഥ







മെഡിറ്ററേനിയന്‍ കാലാവസ്ഥ






മധ്യ അക്ഷാംശീയ സമശീതോഷ്ണ പുല്‍പ്രദേശ കാലാവസ്ഥ





പര്‍വ്വത കാലാവസ്ഥ






ചൈന ടൈപ്പ് കാലാവസ്ഥ





കൃഷി
പ്രധാനതൊഴില്‍ :കൃഷി,മത്സ്യബന്ധനം
പ്രധാനകൃഷികള്‍ :നെല്ല്, ഗോതമ്പ്, പരുത്തി, തേയില കാപ്പി
മെഡിറ്ററേനിയന്‍ കാലാവസ്ഥ മേഖലയില്‍ പൈനാപ്പിള്‍. ഓറഞ്ച്, മുന്തിരി, ഒലിവ്, മുന്തിരി
കൂടുതല്‍ പ്രദേശങ്ങളിലും പാരമ്പര്യ കൃഷിയാണുള്ളത്. യന്ത്രവല്‍കൃത കൃഷി കുറവ്

ധാതുവിഭവങ്ങള്‍
ധാതുവിഭവങ്ങളുടെ വിപുലമായ ഒരു ശേഖരമുണ്ട്
മറ്റു ധാതുക്കള്‍ഇരുമ്പയിര്, ചെമ്പ്,കറുത്തീയം,സ്വര്‍ണം, യുറേനിയം,പ്ലാറ്റിനം ,വജ്രം,പ്ലാറ്റിനം
യുറേനിയം,ചെമ്പ് ഖനനത്തില്‍ 25% വും സിംബാബ്വെ,സാംബിയ,സയര്‍ എന്നിവിടങ്ങളില്‍ നിന്നാണ്
വജ്രം ഖനനത്തില്‍ ഒന്നാം സ്ഥാനം ആഫ്രിക്കയിലെ കിമ്പര്‍ലി പ്രദേശത്തിനാണ്.

ജനസംഖ്യാ വിതരണം
ഭൂവിസ്തൃതിയുടെ അഞ്ചിലൊരു ഭാഗം ആഫ്രിക്കയിലാണെങ്കിലും ലോകജനസംഖ്യയുടെ പത്തില്‍  ഒരു ഭാഗം
മാത്രമാണ്  ഇവിടെയുള്ളത്. ആഫ്രിക്കയുടെ അധികഭാഗവും ഇട തൂര്‍ന്ന കാടുകളോ മരുഭൂമികളോ ആണ്. അതിനാല്‍ ഇവിടെ പൊതുവെ ജനസംഖ്യ കുറവാണ്. 
കൃഷി,വ്യവസായം,ധാതുവിഭങ്ങള്‍,ജനസംഖ്യ പ്രസന്റേഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്റാര്‍ട്ടിക്ക

 
പൂര്‍ണ്ണമായും ദക്ഷിണാര്‍ധഗോളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വന്‍കര വിസ്തീര്‍ണ്ണത്തില്‍ അഞ്ചാം സ്ഥാനത്തും ജനവാസം തീരെ കുറവ്. മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ വെളുത്തഭൂഖണ്ഡം എന്ന പേരില്‍ അറിയപ്പെടുന്നു
വിസ്തീjര്‍ണ്ണം:14,000,000 ച.കി.മീ (5,405,430 ച.മൈ)
 (280,000 ച.കി.മീ (108,108 ച.മൈ) ഹിമം-ഇല്ലാതെ,
 13,720,000 ച.കി.മീ (5,297,321 ച.മൈ) ഹിമം മൂടിയത്)
ജനസംഖ്യ :1000 (ഇതില്‍ ആരും സ്ഥിരതാമസക്കാര്‍ അല്ല)
കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക
marble സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അന്റാര്‍ട്ടിക്ക യുടെ സ്ഥാനം കണ്ടെത്തുക


അന്റാര്‍ട്ടിക്കയെ കുറിച്ചുള്ള പ്രസന്റേഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അന്റാര്‍ട്ടിക്കയെ കുറിച്ചുള്ള വീഡിയോ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഭൗതിക സവിശേഷതകള്‍

  • സ്ഥിരമായ സ്ഥിരതാമസക്കാര്‍ ഇല്ല
  • പൂര്‍വ്വ അന്റാര്‍ട്ടിക്ക, പശ്ചിമ അന്റാര്‍ട്ടിക്ക എന്നിങ്ങനെ രണ്ടാക്കി തിരിച്ചിരിക്കുന്നു.
  • പൂര്‍വ്വ അന്റാര്‍ട്ടിക്ക ഒരു ഹിമാവൃത പീഠഭൂമിയാണ്.
  • ഏറ്റവും ഉയരം കൂടിയ കൊടുമുടി വിന്‍സണ്‍ മാസ്സിഫ് ആണ്.
  • പശ്ചിമ അന്റാര്‍ട്ടിക്ക മഞ്ഞുമൂടിയ അനേകശതം ദ്വീപുകളായാണ് കാണപ്പെടുന്നത്.
  • ഏകദേസം 2000 മീറ്റര്‍ ഘനത്തില്‍ മഞ്ഞുമൂടപ്പെട്ടിരിക്കുന്നു.
  • സ്കോഷ്യ ദ്വീപുസമൂഹത്തില്‍ സജീവ അഗ്നിപര്‍വ്വതം കാണപ്പെടുന്നു.


കാലാവസ്ഥ
  • അതിശീത ഹിമപാതം ബ്ലിസ്റ്റാര്‍ഡ്, മഞ്ഞുകൂനകള്‍ അടുക്കപ്പെട്ട നിലയിലുള്ള വെളുത്തമരുഭൂമികള്‍ എന്നിവ കാണപ്പെടുന്നു.
  • ഏറ്റവും തണുപ്പേറിയ ഭൂഖണ്ഡം
  • രേഖപ്പടുത്തപ്പെട്ടിളളതില്‍ വെച്ച് ഏറ്റവും കുടിയ തണുപ്പ് അന്റാര്‍ട്ടിക്കയിലെ റഷ്യന്‍ നിരീക്ഷണനിലയമായ വോസ്റ്റോക്കിലെ -870c ആണ്.
  • ശരാശരി താനില -490c ആണ്.
  • സുദീര്‍ഘമായ പകലും രാത്രിയും
ജീവജാലങ്ങള്‍
  • സസ്യങ്ങള്‍ - അതിശൈത്യത്തെ അതിജീവിക്കാന്‍ കഴിയുന്ന സസ്യങ്ങള്‍ , പച്ച നിറത്തിലുള്ള പായലുകള്‍. ആല്‍ഗകള്‍ മാത്രം
  • ജീവികള്‍- അപൂര്‍വ്വയിനം സമുദ്ര ജീവികള്‍, സീല്‍, തിമിംഗലം, മത്സ്യങ്ങള്‍, കടല്‍പ്പറവകള്‍
  • പക്ഷികള്‍ - പെന്‍ഗ്വിന്‍, പെട്രല്‍ . സ്ക്യൂവ
  • സമുദ്രജീവികളുടെ പ്രാഥമികാഹാരമയ സസ്യപ്ലവകങ്ങളുടെ സാന്നിധ്യമാണ്  സമുദ്രജീവികളുടെ സാന്നിധ്യത്തിനു കാരണം
        

ധാതുവിഭവങ്ങള്‍
  • ഇരുമ്പയിര്, ക്രോമിയം, ചെമ്പ്, നിക്കല്‍,സ്വര്‍ണം
  • തുകലിനുവേണ്ടി സീലിനെയും എണ്ണക്കുവേണ്ടി തിമിംഗലങ്ങളെയും വേട്ടയാടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആസ്ട്രേലിയക്ക് തെക്ക് സമുദ്രത്തില്‍ തിമിംഗലവേട്ട നിരോധിച്ചിട്ടുണ്ട്.

മനുഷ്യജീവിതം
  • ഗവേഷണാവഷ്യങ്ങള്‍ക്കു വേണ്ടി വിവധരാജ്യങ്ങളുടെ കേന്ദ്രങളുണ്ട്.
  • വിവധരാജ്യങ്ങളുടെ ഗവേഷകര്‍, വിനോദസഞ്ചാരികള്‍, സാഹസികരായ വൈമാനികര്‍ തുടങ്ങിയവര്‍ മാത്രം
  • സ്ഥിരതാമസക്കാര്‍ ഇല്ല

Thursday 20 September 2012

ഇന്ത്യയുടെ പര്യവേഷണങ്ങള്‍

അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പര്യവേഷണങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവര്‍ത്തനങ്ങള്‍

വിവിധ വന്‍കരകളുടെ വിശേഷങ്ങള്‍ പരിചയപ്പെട്ടുവല്ലോ.
അവ ഉപയോഗിച്ച് താഴെ കൊടുത്ത് പട്ടികകള്‍ പൂരിപ്പിക്കുമല്ലോ.
പ്രവര്‍ത്തനം 1
അനുയോജ്യമായ കോളത്തില്‍ ടിക്ക് ചെയ്യുക                                                                         

ഉത്തരാര്‍ദ്ധഗോളം
ദക്ഷിണാര്‍ദ്ധഗോളം
ഏഷ്യ




യൂറോപ്പ്




ആഫ്രിക്ക




അന്റാര്‍ട്ടിക്ക



പ്രവര്‍ത്തനം 2
മാര്‍ബിള്‍/ഗ്ലോബ് നിരീക്ഷിച്ച് താഴെ കൊടുത്ത ടേബിള്‍  പൂരിപ്പിക്കുക  


സമുദ്രങ്ങള്‍
വടക്ക്
തെക്ക്
കിഴക്ക്
പടിഞ്ഞാറ്
ഏഷ്യ




യൂറോപ്പ്




ആഫ്രിക്ക




അന്റാര്‍ട്ടിക്ക




പ്രവര്‍ത്തനം 3
പൂരിപ്പിക്കുക 


ഉത്തരാര്‍ദ്ധഗോളം
ദക്ഷിണാര്‍ദ്ധഗോളം
മുതല്‍
വരെ
മുതല്‍
വരെ
ഏഷ്യ




യൂറോപ്പ്




ആഫ്രിക്ക




അന്റാര്‍ട്ടിക്ക




പ്രവര്‍ത്തനം 4
ക്രോഡീകരിക്കുക


ഏഷ്യ യൂറോപ്പ് ആഫ്രിക്ക അന്റാര്‍ട്ടിക്ക
സമതലം







പീഠഭൂമികള്‍







പര്‍വ്വതങ്ങളും കൊടുമുടികളും







മരുഭൂമികള്‍







ദ്വീപുകളും ദ്വീപുസമൂഹങ്ങളും







പ്രവര്‍ത്തനം 5
ക്രോഡീകരിക്കുക



ഏഷ്യ യൂറോപ്പ് ആഫ്രിക്ക അന്റാര്‍ട്ടിക്ക
പ്രധാനനദികള്‍









അവ ഒഴുകുന്ന ഭൂപ്രകൃതി വിഭാഗങ്ങള്‍







മറ്റു പ്രത്യേകതകള്‍